Friday 21 September 2012

Januvary 31st

ഇന്ന് ജനുവരി 31. അത് എല്ലാക്കൊല്ലവും അങ്ങനെ തന്നെയായിരുന്നു! അതിന്റെ പിന്നിലെ രഹസ്യം തേടി ഒരിക്കല്‍  പ്രവാചകന്‍ പുറപ്പെട്ടു.  മലകളും, മരുഭൂമികളും, കാടും, നഗരവും കടന്ന്‍ മഴയും, വെയിലും, മഞ്ഞും കൊണ്ട് പ്രവാചകന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവസാനം, ഉത്തരം കിട്ടാതെ, അദ്ദേഹം എത്തിപ്പെട്ടത് യാത്ര തുടങ്ങിയിടത്തു തന്നെയായിരുന്നു. അന്നും ജനുവരി 31 തന്നെയായിരുന്നു! അത് എന്നും അന്നു തന്നെയായിരുന്നു!!!!